തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ സഞ്ചാരത്തിന് ഇനി കെഎസ്ആർടിസി ബസും



തിരുവനന്തപുരം: അന്താരാഷ്ട്ര എയർ പോർട്ടിനുള്ളിൽ വിമാനയാത്രക്കാരുടെ സഞ്ചാരത്തിന് കെഎസ്ആർടിസിയും എയർപോർട്ട് ഗ്രൗണ്ട് ഹാൻസിലിംഗ് ഏജൻസിയായ BIRD-GSEC യുമായി കരാറിലേർപ്പെട്ടു. ഏതെങ്കിലും ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സർവ്വീസ് നടത്തുന്നതിന് കെഎസ്ആർടിസിക്ക് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 

BIRD-GSEC - യുടെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഈ സർവ്വീസ് നടത്തുന്നത്. വോൾവോയുടെ നവീകരിച്ച ലോ-ഫ്ലോർ എ.സി ബസാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്.

ഗതാഗത വകുപ്പ്  വകുപ്പ് സെക്രട്ടറി, കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഐഎഎസ് എന്നിവരുടെ മേൽനോട്ടത്തിലുമാണ് കെഎസ്ആർടിസിയും  BIRD-GSEC യുമായി കരാറിലേർപ്പെട്ടത്.   

എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ - ബഡ്ജറ്റ് ടൂറിസം സെൽ),  കെ.ജി സൈജു (അസി. ക്ലസ്റ്റർ ഓഫീസർ - തിരു: സിറ്റി) ബോബി ജോർജ്ജ് ( ഡിപ്പോ എഞ്ചിനിയർ), വൃന്ദാ നായർ ( ഓപ്പറേഷൻസ് മാനേജർ BIRD - GSEC),  എ. റെഡ്ഡി (ഫിനാൻസ് മാനേജർ - BIRD - GSEC) ഹർപാൽ സിംഗ് (ജി.എസ്.ഡി മാനേജർ BIRD - GSEC)തുടങ്ങിയവർ സർവ്വീസ് ആരംഭിക്കുന്ന ചടങ്ങിലും ധാരണാപത്രം ഒപ്പ് വയ്ക്കുന്ന ചടങ്ങിലും പങ്കെടുത്തു.





0/Post a Comment/Comments