സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറയുന്നു




സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറയുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഗ്രാമിന് 140 രൂപയും പവന് 1,200 രൂപയും കുറഞ്ഞു. മെയ്‌ 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇത് റെക്കോർഡ് നിരക്കാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്‌ 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയാണ്.

0/Post a Comment/Comments