കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍: പൊതുസ്ഥലംമാറ്റം കരട് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്തുന്നതിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.

ജീവനക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചും നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായും സ്ഥലമാറ്റ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

3863 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യൂനിറ്റ് തലത്തില്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ നിയമാനുസരണം ആക്ഷേപം ഉണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ജില്ലാ അധികാരി മുമ്ബാകെ അപേക്ഷ സമര്‍പ്പിക്കണം. 

ബന്ധപ്പെട്ട ജില്ലാ അധികാരി, ക്ലസ്റ്റര്‍ ഓഫീസര്‍, ജില്ലാ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി 19 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാകുന്ന അപേക്ഷകള്‍ പരിശോധിക്കണം. ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിച്ച്‌ ലിസ്റ്റില്‍ പേരുകള്‍ റോളില്‍ ഉണ്ടെന്നും ക്രമപ്രകാരമാണെന്നും ഉറപ്പാക്കി നിയമാനുസരണം നടപടി സ്വീകരിച്ച്‌ 22 നകം ചീഫ് ഓഫിസില്‍ അറിയിക്കണം. ഇതിന്റെ വെളിച്ചത്തില്‍ പരാതികള്‍ പരിഹരിച്ച്‌ അന്തിമ ലിസ്റ്റ് ഉത്തരവായി ഇറക്കും.


0/Post a Comment/Comments