ഹജ്ജ് സംഘാടകസമിതി ഓഫീസ് തുറന്നു

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് ഹജ്ജ് സംസ്ഥാന സംഘാടക സമിതിയുടെ ഓഫീസ് വായന്തോട് വിമാനത്താവള റോഡിൽ തുറന്നു. കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.പി. മുഹമ്മദ് റാഫി, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ജില്ലാ നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൾ ഗഫൂർ, സുബെർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

ജൂൺ രണ്ടുമുതലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് പ്രവർത്തനം തുടങ്ങുക. നാലിന് പുലർച്ചെ തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. കണ്ണൂർ വിമാനത്താവളം ആദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമാകുന്നത്.


0/Post a Comment/Comments