പാൽച്ചുരം - ബോയ്സ് ടൗൺ റോഡ് അറ്റകുറ്റ പ്രവർത്തി ആരംഭിച്ചു.


പാൽച്ചുരം - ബോയ്സ് ടൗൺ റോഡ് അറ്റകുറ്റ പ്രവർത്തി ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെയോടെ പ്രവർത്തി ആരംഭിച്ചത്.
ഗതാഗതം പൂർണമായി നിരോധിച്ചാണ് പ്രവർത്തി നടത്തുന്നത്. ചെകുത്താൻ തോടിന് സമീപത്തുള്ള റോഡിൽ ഇൻ്റർലോക്ക് ചെയ്യുന്ന പ്രവർത്തിയാണ് ആദ്യം തുടങ്ങുക, റോഡിലെ രണ്ടിടങ്ങളിലായി 150 മീറ്റർ സ്ഥലങ്ങളിലാണ് കോൺക്രീറ്റ് ബീമുകൾക്കിൾ ക്കിടയിൽ ഇൻ്റർ ലോക്ക് പതിക്കുക. ബാക്കി വരുന്ന സ്ഥലങ്ങളിൽ സാധാരണ ടാറിംഗ് പ്രവർത്തിയാണ് നടത്തുകയെന് 
ഇരിക്കൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനി കരാറുകാരൻ ഹൈ വിഷൻ ന്യൂസിനോട് പറഞ്ഞു.85 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്രവർത്തി നടത്തുന്നത്.പ്രസ്തുത റോഡ്‌ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 35കോടി രൂപ  അനുവദിച്ചിരുന്ന പ്രവര്‍ത്തിക്ക് കാലതാമസം വരുന്നതിനാല്‍  താത്കാലികമായി റോഡ്‌ നവികരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനാണ്  തുക അനുവദിച്ചത്.മെയ് 31 നകം പ്രവർത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യം. അത് കൊണ്ട് രാത്രിയടക്കം റോഡ് പ്രവർത്തി നടത്തുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കണമെന്നും റോഡ് പ്രവർത്തിയിൽ അപാകത ഉണ്ടായാൽ നാട്ടുകാർ തടയുമെന്നും പാൽച്ചുരം സംരക്ഷണസമതി നേതാക്കൽ പറഞ്ഞു.റോഡ് പ്രവർത്തി ആരംഭിച്ചതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്.നിടുംപൊയിൽ വഴിയാണ് നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നത്.ജൂൺ 1 ന് ആരംഭിക്കുന്ന വൈഗായ മഹോത്സവത്തിന് മുമ്പ് പ്രവർത്തി പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

0/Post a Comment/Comments