ജനകീയ സമിതികൾ വില്ലേജ് ഓഫീസുകളെ അഴിമതി രഹിതമാക്കും: മന്ത്രി കെ രാജൻ


കണ്ണൂർ: പട്ടയമിഷന്റെ ഭാഗമായി വില്ലേജ് തലത്തിൽ ആരംഭിച്ച ജനകീയ സമിതികൾ വില്ലേജ് ഓഫിസുകളെ പൂർണമായും അഴിമതി രഹിതമാക്കാനുള്ള ജനാധിപത്യ സംവിധാനമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചിറക്കൽ, രാമന്തളി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

എം എൽ എ മാരുടെ നേതൃത്വത്തിൽ ജൂലൈയിൽ മണ്ഡലതലയോഗങ്ങൾ ചേരുമെന്ന്  മന്ത്രി പറഞ്ഞു. പട്ടയത്തിന് അർഹരായവരെ കണ്ടെത്തി ഡാഷ് ബോർഡിൽ ചേർക്കാനും ഭൂമിപ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും ചേരുന്ന വില്ലേജ് തല ജനകീയ സമിതികളിൽ പങ്കാളികളാകേണ്ട പൊതു പ്രവർത്തകർ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസർ കൺവീനറായ ജനകീയ സമിതികളിൽ അതത് മണ്ഡലം എം എൽ എ മാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ തുടങ്ങിയവരാണ് പങ്കെടുക്കുക.
കെ വി സുമേഷ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. 



0/Post a Comment/Comments