'ക്ലീന്‍ ആന്തൂര്‍ ഗ്രീന്‍ ആന്തൂര്‍' എന്ന മുദ്രാവാക്യവുമായി വിവിധ മാലിന്യസംസ്‌കരണ പരിപാടികളിലൂടെ സംസ്ഥാനത്തെ ആദ്യ മാലിന്യ വലിച്ചെറിയല്‍ മുക്ത നഗരസഭയായി ആന്തൂര്‍ നഗരസഭ. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം നടത്തിയത്.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്റെ ഫലമായാണ് നഗരസഭക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്. സംസ്ഥാനത്താകെ 370 ഗ്രാമ പഞ്ചായത്തുകളെയും 30 മുനിസിപ്പാലിറ്റികളെയും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളായി ചടങ്ങില്‍ പ്രഖ്യാപിച്ചു.
നവകേരളമിഷന്റെ ആദ്യ വലിച്ചെറിയല്‍ മുക്ത നഗരസഭക്കുള്ള പുരസ്‌കാരവും സംസ്ഥാനത്ത് ആദ്യമായി നൂറ് ശതമാനം യൂസര്‍ ഫീ ശേഖരിച്ച ഭൂമിക ഹരിത കര്‍മ്മസേനക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ നല്‍കി.
നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. നവകേരള മിഷന്‍ സംസ്ഥാന അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി പി സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി സതീദേവി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി എന്‍ അനീഷ്, വാര്‍ഡ് കൗണ്‍സിലര്‍ സി ബാലകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം സുനില്‍ കുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമള ടീച്ചര്‍, നഗരസഭ ക്‌ളീന്‍ സിറ്റി മാനേജര്‍ എംഅബ്ദുല്‍ സത്താര്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.
Post a Comment