കൊട്ടിയൂര്‍ ശ്രീനാരായണ എല്‍.പി.സ്‌കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ സമീപത്തെ ശ്രീനാരായണ പബ്ലിക് ലൈബ്രറി സന്ദര്‍ശിക്കുകയും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തുകയും ചെയ്തു. ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളില്‍ വായന പരിപോഷിപ്പിക്കുന്നതിനായി കുഞ്ഞുകൈകളില്‍ കുഞ്ഞുപുസ്തകം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പുസ്തക പ്രദര്‍ശനം, വായനാമത്സരം,വായനാക്വിസ്, ചിത്ര പ്രദര്‍ശനം എന്നിവ നടത്തി . മാനേജര്‍ ശ്രീ. തങ്കപ്പന്‍ മാസ്റ്റര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ശ്രീ. പി.കെ ദിനേശ് , കെ.പി പസന്ത്, ആര്‍.രാജി, പി.ജി.അജീഷ് , വി.ജി.ബിനീഷ്, അനുപ്രഭ, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment