25 കോടിയുടെ ഭാഗ്യം ആർക്കായിരിക്കും? തിരുവോണം ബംപർ പ്രകാശനം ചെയ്തു

കേരള സർക്കാറിനറെ തിരുവോണം ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആന്റണി രാജുവും ചേർന്നാണ് ടിക്കറ്റ് പുറത്തുവിട്ടത്. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും.

തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ലോട്ടറി വകുപ്പിന്റെ ശുപാർശ ധനവകുപ്പ് തള്ളിയിരുന്നു. കഴിഞ്ഞ വർഷം 66.5 ലക്ഷത്തോളം ലോട്ടറി ടിക്കറ്റുകളാണ് വിറ്റു പോയത്.കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശി അനൂപിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്നുമെടുത്ത TJ 750605 എന്ന ലോട്ടറി ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.‌ഒന്നാം സമ്മാനത്തുകയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിൽ ഇക്കുറി സമ്മാനഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. ഇത്തവണ ഒരു കോടി രൂപ വീതം ഇരുപത് പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. കഴിഞ്ഞ തവണ മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം പത്ത് പേർക്കായിരുന്നു.
നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്കും അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ്. 125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

0/Post a Comment/Comments