കൊല്ലം: വീടിനുനേർക്ക് ഒരാഴ്‌ചയായി കല്ലേറ്. കല്ലിനൊപ്പം നാണയങ്ങളും 500 രൂപ നോട്ടുകളുമുണ്ട്. കടയ്‌ക്കൽ സ്വദേശിയായ രാജേഷിന്റെ വീടിന് നേരെയാണ് ആക്രമണം. രണ്ട് ദിവസം കൊണ്ട് 8900 രൂപയാണ് കിട്ടിയത്. കിട്ടിയ തുക പൊലീസിൽ ഏൽപ്പിച്ച വീട്ടുകാർ കല്ലേറും പണമേറും കാരണം ഭീതിയിലാണ്.
കഴിഞ്ഞ ഒരാഴ്‌ചയായിട്ട് ഇതാണ് അവസ്ഥയെന്നാണ് വീട്ടുകാർ പറയുന്നു. പൊലീസെത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്ന് കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണു. മൂന്ന് മാസം മുൻപാണ് രാജേഷ് വിദേശത്തേക്ക് പോയത്. വീട്ടിൽ ഭാര്യ പ്രസീദയും മക്കളും പ്രസീദയുടെ അച്ഛനും അമ്മയുമാണ് താമസം. പൊലീസിൽ പരാതി നൽകിയിട്ടും കല്ലേറും പണമേറും തുടരുകയാണ്.
Post a Comment