ദുരുപയോഗം കണ്ടെത്തി; 65 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് വാട്‌സ്ആപ്പ്


ന്യൂഡല്‍ഹി: രാജ്യത്ത് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് 65 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം 2021 അനുസരിച്ച് എല്ലാ മാസവും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാരിന് കണക്ക് നല്‍കണം. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അടങ്ങുന്ന കണക്കാണ് സമര്‍പ്പിക്കേണ്ടത്. ഇതനുസരിച്ച് മെയ് മാസം 65 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് വാട്‌സ്ആപ്പ് അറിയിച്ചത്.

വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായുള്ള മറ്റു ഉപയോക്താക്കളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും മറ്റുമാണ് നടപടി. വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 24 ലക്ഷം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. ഏപ്രിലില്‍ 74 ലക്ഷം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്.

0/Post a Comment/Comments