പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടത്താന്‍ തീരുമാനം


തിരുവനന്തപുരം: പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടത്താന്‍ തീരുമാനം. 2023-24 അധ്യായന വര്‍ഷം മുതല്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ചിലെ ഒന്നാംവര്‍ഷ പൊതു പരീക്ഷകള്‍ക്കൊപ്പമാണ് നടത്തുകയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ചിലെ ഒന്നാംവര്‍ഷ പരീക്ഷകള്‍ക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടാം വര്‍ഷക്കാരായ വിദ്യാര്‍ത്ഥികള്‍ ഒന്നാംവര്‍ഷ പരീക്ഷ എഴുതുമ്പോള്‍ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം കൂടി പരീക്ഷകള്‍ മുന്‍വര്‍ഷത്തേതു പോലെ നടത്തുന്നത്.

0/Post a Comment/Comments