ഇരിട്ടി: വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പോലീസും ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയിലേക്ക് കതിരൂർ ടൗൺ ലയൻസ് ക്ലബ്ബ് അലമാരയും ആവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനായി വസ്ത്രങ്ങളും വെള്ളിയാഴ്ചത്തെ ഭക്ഷണവും നൽകി. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ ഇവ ഏറ്റുവാങ്ങി. ഇരിട്ടി സി ഐ കെ. ജെ. ബിനോയ്, കതിരൂർ ടൗൺ ലയൺസ് ക്ലബ് വൈസ് പ്രസിഡണ്ട് സജിത സായിനാഥ്, സായിനാഥ്, എം. സാബു, ജെ സി ഐ മുൻ പ്രസി. സാജു വാകാനിപ്പുഴ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment