ചാറ്റുകള്‍ എളുപ്പം പുതിയ ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം; ക്യൂആര്‍ കോഡ് സപ്പോര്‍ട്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകള്‍ എളുപ്പം കൈമാറുന്നതിനുള്ള സംവിധാനവുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ക്യൂആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണ് അവതരിപ്പിച്ചത്. വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ ക്ലൗഡ് സ്‌റ്റോറേജിനെ അടിസ്ഥാനമാക്കി ചാറ്റുകള്‍ കൈമാറാനുള്ള സംവിധാനമാണുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി എളുപ്പത്തില്‍ ചാറ്റുകള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

*പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകള്‍ കൈമാറുന്ന വിധം ചുവടെ:*

🪀 പഴയ ഫോണിനെ പുതിയ ഫോണുമായി വൈ ഫൈ സംവിധാനം ഉപയോഗിച്ച് കണക്ട് ചെയ്യുക. കണക്ഷന്‍ ദുര്‍ബലമല്ല എന്ന് ഉറപ്പാക്കുക.

🪀 പഴയ ഫോണിന്റെ വാട്‌സ്ആപ്പില്‍ കയറി സെറ്റിങ്‌സിലേക്ക് പോകുക

🪀 ചാറ്റില്‍ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ട്രാന്‍സ്ഫര്‍ തെരഞ്ഞെടുക്കുക

🪀 പിന്നാലെ പഴയ ഫോണിന്റെ സ്‌ക്രീനില്‍ ക്യൂആര്‍ കോഡ് പ്രത്യക്ഷപ്പെടും

🪀 പുതിയ ഫോണില്‍ വാട്‌സ്ആപ്പ് തുറന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

🪀 പുതിയ ഫോണ്‍ ഉപയോഗിച്ച് പഴയ ഫോണിന്റെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക

🪀 നിര്‍ദേശങ്ങള്‍ പാലിച്ച് പെയറിങ് പ്രക്രിയ പൂര്‍ത്തിയാക്കി ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുക

ഈ രീതി സ്വീകരിച്ചാല്‍ ചാറ്റുകള്‍ ഡിവൈസില്‍ തന്നെ നില്‍ക്കുന്നത് വഴി സ്വകാര്യത സംരക്ഷിക്കാന്‍ സാധിക്കും. പുറത്തെ സെര്‍വറുകളില്‍ ഡേറ്റ സ്റ്റോര്‍ ചെയ്യുന്ന സാഹചര്യം വരാത്തത് കാരണം ഡേറ്റ ചോര്‍ച്ചയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

0/Post a Comment/Comments