കണ്ണൂർ: ജില്ലാ പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന 'ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു സംരംഭം' പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജകടിന്റെ 75 ശതമാനം രൂപയായിരിക്കും സബ്‌സിഡിയായി അനുവദിക്കുക.
അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി ഡി എസ് ഓഫീസുകളിലും ലഭിക്കും. ജൂലൈ 31നകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0497 2702080.
Post a Comment