പിതൃപുണ്യം തേടി ഒഴുകിയെത്തുന്നത് ആയിരങ്ങൾ; ക്ഷേത്രങ്ങളിൽ കർക്കിടക വാവുബലി ചടങ്ങുകൾ

തിരുവനന്തപുരം: പിതൃപുണ്യം തേടി ബലി തർപ്പണത്തിനു ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ. കർക്കിടക മാസം തുടങ്ങുന്ന ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി ചടങ്ങുകൾ പുരോ​ഗമിക്കുന്നു. 

 കർക്കടക വാവ് ദിനത്തിലെ ബലിതർപ്പണത്തിന് കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾ. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

മൂന്ന് ശാന്തിമാരെയും 25 പരികർമികളെയും ബലിതർപ്പണ ചടങ്ങുകൾക്കായി നിയോഗിച്ചു. രാവിലെ 6.30 മുതൽ ബലിതർപ്പണം  ചടങ്ങുകൾ തുടങ്ങി. ഇതിനുപുറമെ തിലഹവനം, വിഷ്ണുപൂജ എന്നിവയും നടത്താനുള്ള സൗകര്യവും ഒരുക്കി.

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ തോട്ടട കടപ്പുറത്ത് ബലിതർപ്പണം  രാവിലെ 6.30 മുതൽ ആരംഭിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ബലിതർപ്പണം നടക്കുന്നുണ്ട്. ഇവിടെ രാവിലെ അഞ്ചിന് ബലിക്രിയ തുടങ്ങി

തലായി കടൽത്തീരത്ത് തിങ്കളാഴ്ച രാവിലെ ആറ് മുതൽ 11 വരെ പിതൃതർപ്പണം നടക്കുക. തലായി ബാലഗോപാല സേവാസംഘവും 'തൃക്കൈ ശിവക്ഷേത്ര സംരക്ഷണസമിതിയുമാണ് പിതൃതർപ്പണ സൗകര്യം ഒരുക്കിയിരുന്നു.

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പിണ്ഡ കുളത്തിൽ പുലർച്ചെ നാലുമുതൽp തർപ്പണം ആരംഭിച്ചു.

ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.

ആലുവ മണപ്പുറത്ത് ബലി തർപ്പണം ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി. സംസ്ഥാനത്തിൻറെ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ബലി അർപ്പിക്കാൻ മണപ്പുറത്തെത്തിയത്. 80 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ഭക്തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ രണ്ട് മണിക്ക് കർക്കടക വാവ് ബലിതർപ്പണം ആരംഭിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഇന്നലെ വൈകീട്ടോടെ ക്ഷേത്രത്തിലെത്തി. വയനാട് തിരുനെല്ലിയിൽ പുലർച്ചെ മൂന്ന് മണിക്ക് ബലിതർപ്പണം തുടങ്ങി.







0/Post a Comment/Comments