കാര്‍ മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ച സംഭവം: മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി

 


കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന എസ്‌ഐ അടക്കം മൂന്ന് പൊലീസുകാരെയാണ് സ്ഥലംമാറ്റിയത്. 

കുമ്പള സ്റ്റേഷനിലെ എസ്‌ഐ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് മാറ്റിയത്. 

അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് (17) ഇന്നലെ മരിച്ചിരുന്നു. 

പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് ഫർഹാസിന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ മാസം 25ന് സ്‌കൂളില്‍ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. പൊലീസ് വാഹനം അഞ്ചു കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്നതായും കുടുംബം ആരോപിച്ചിരുന്നു. 





0/Post a Comment/Comments