കണ്ണൂർ: ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ത്രീ ഡി ഷോ തീയറ്റര്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനം. തീയറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
ത്രീഡി കണ്ണടകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സയന്‍സ് പാര്‍ക്കിലെ ഒന്നാം നിലയിലാണ് തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഡയറക്ടറുടെ മുറി, ലൈബ്രറിയുടെ പുനര്‍ നിര്‍മ്മാണം എന്നിവയും നടത്തി. 31 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
35 പേര്‍ക്ക് ഒരുമിച്ച് ഇരുന്ന് പ്രദര്‍ശനം കാണാനുള്ള സൗകര്യം തീയറ്ററിലുണ്ട്. കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്താനുതകുന്ന പ്രദര്‍ശനങ്ങളാണ് ത്രീ ഡി ഷോയിലൂടെ പ്രദര്‍ശിപ്പിക്കുക. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍ ധനകാര്യ കമ്മിറ്റി റിപ്പോര്‍ട്ടും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ടും, അഡ്വ.ടി സരള പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയുടെയും, യു പി ശോഭയും വികസന സ്റ്റാന്റിംങ് കമ്മിറ്റിയുടേയും, വി കെ സുരേഷ് ബാബു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടേയും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment