യാത്രയയപ്പ് നൽകി

കൊട്ടിയൂർ : കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിലെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ചുമതല ഒഴിഞ്ഞു പോകുന്ന കണ്ണൂർ എ ഡി എം കെ.കെ. ദിവാകരൻ, പി.ആർ. ലാലു എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ  യോഗത്തിൽ അദ്ധ്യക്ഷനായി. ട്രസ്റ്റിമാരായ സി.കെ. കുഞ്ഞികൃഷ്ണൻ നായർ, എ. ദാമോദരൻ നായർ, ടി. നാരായണൻ നായർ, തഹസിൽദാർ ചന്ദ്രശേഖരൻ, രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, ജീവനക്കാരെ പ്രതിനിധീകരിച്ച് വി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. കെ.കെ. ദിവാകരൻ, പി.ആർ. ലാലു എന്നിവർ മറുപടി പ്രസംഗം നടത്തി. എക്സിക്യു്ട്ടീവ് ഓഫീസർ കെ. നാരായണൻ സ്വാഗതവും കെ. ദേവൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments