പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി: വള്ളിത്തോട് പുഴയില്‍ ഞായറാഴ്ച വൈകുന്നേരം  ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരാനായ അജിത്തിന്റെ (24) മൃതദേഹമാണ് കുന്നോത്ത് മരംവീണ കണ്ടിയില്‍ നിന്ന് കണ്ടെത്തിയത്. 
 വള്ളിത്തോട് മൂന്നാംകുറ്റിയിലെ ബന്ധുവീട്ടല്‍ എത്തിയപ്പോഴാണ് അജിത്ത്  അപകടത്തില്‍പ്പെട്ടത്. വള്ളിത്തോട് ടൗണിലെ മരമില്ലിന് പുറക് വശത്തുള്ള പുഴയിൽ അബദ്ധത്തില്‍  വീഴുകയായിരുന്നു.  മറുകരയിലേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കുള്ള പുഴയിൽ കാണാതാവുകയായിരുന്നു. ഇരിട്ടിയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും, സിവില്‍ ഡിഫന്‍സും,   പോലീസും, വള്ളിത്തോട് ഒരുമ റസ്‌ക്യു ടീമും കഴിഞ്ഞ രണ്ടു ദിവസമായി  തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.  ചൊവ്വാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുന്നോത്ത് മരംവീണകണ്ടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വേണു - ഓമന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജിത്തു,അനന്തു.

0/Post a Comment/Comments