മധ്യ-തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നു.
മലയോര മേഖലകളില്‍ ജാഗ്രത മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
Post a Comment