ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു


 തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ മേളകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല മേളകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും. 

സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ ജില്ലയിൽ നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിലാണ് നടക്കുക. നവംബർ 9 മുതൽ 11 വരെയാണ് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം.

 സ്കൂൾ ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കും. 

സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിലാണ് നടക്കുക. 2024 ജനുവരി 4 മുതൽ 8 വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം. മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.

0/Post a Comment/Comments