ആവശ്യക്കാരില്ലാത്തതിനാല്‍ ബിഎസ് എന്‍എല്‍ ടെലിഫോണ്‍ എക്സ് ചേഞ്ചുകള്‍ അടച്ചുപൂട്ടുന്നു; ആദ്യഘട്ടത്തില്‍ നൂറെണ്ണത്തിന് പൂട്ടുവീഴും


തിരുവനന്തപുരം: മൊബൈല്‍ യുഗം വന്നതോടെ ലാന്‍ഡ് ലൈന്‍ ഫോണിന് താഴിട്ട് പൂട്ടാന്‍ ബിഎസ് എന്‍എല്‍. ആവശ്യക്കാര്‍ തീരെ കുറഞ്ഞതോടെയാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ അടച്ചുപൂട്ടുന്നത്.

ആദ്യഘട്ടത്തില്‍ വരിക്കാന്‍ തീരെ കുറഞ്ഞുപോയ എക്സ് ചേഞ്ചുകളാണ് അടച്ചുപൂട്ടുക. ഏകദേശം 100 ടെലിഫോണ്‍ എക്സ് ചേഞ്ചുകളാണ് ഇതിന്റെ ഭാഗമായി അടച്ചുപൂട്ടുന്നത്.

ഇതോടെ പഴയ കോപ്പര്‍ ലൈന്‍ ഒഴിവാക്കി അവ ഒപ്റ്റിക് ഫൈബര്‍ ലൈനുകളാക്കി മാറ്റും. ഇതോടെ ഫോണ്‍ കണക്ഷന്‍ നല്‍കുന്ന ചുമതല സ്വകാര്യ കമ്ബനികളെ ഏല്‍പിക്കും. കേരളത്തില്‍ ആകെ 1230 ടെലിഭോണ്‍ എക്സ് ചേഞ്ചുകളാണ് ഉള്ളത്. 3.71 ലക്ഷം ലാന്‍ഡ് ലൈന്‍ കണക്ഷനുകളാണ് ഉള്ളത്. ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകളുടെ എണ്ണം 5.40 ലക്ഷം ആണ്.





0/Post a Comment/Comments