സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായാല്‍ ഉടന്‍ എന്താണ് ചെയ്യേണ്ടത്?, ഡ്യുപ്ലിക്കേറ്റിനും വഴിയുണ്ട്; വിശദീകരണവുമായി പൊലീസ്


 
കൊച്ചി: പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് പോലുള്ളവ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത്? യാത്രയ്ക്കിടയിലും മറ്റും കയ്യിലുള്ള വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാല്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കാന്‍ പല കാരണങ്ങളാലും സാധിക്കണമെന്നുമില്ല. മൊബൈല്‍ ഫോണില്‍ പോല്‍ ആപ്പ് ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി പരാതി നല്‍കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

രജിസ്‌ട്രേഷന്‍  നടപടികള്‍ പൂര്‍ത്തിയാക്കി Services എന്ന വിഭാഗത്തിലെ ' Lost  Property ' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ നഷ്ടമായ വസ്തുവകകളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. പാസ്‌പോര്‍ട്ട്, സിം കാര്‍ഡ്, ഡോക്യുമെന്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍ മുതലായവ നഷ്ടമായാല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും കുറിപ്പില്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതോ, പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണെന്നും കേരള പൊലീസ് വ്യക്തമാക്കി.
 

*കുറിപ്പ്:*

പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, സിം കാര്‍ഡ് പോലുള്ളവ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത്?
യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള വിലപിടിച്ച സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാല്‍ ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കാന്‍ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. 

ഇത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യാനാവും?
നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോല്‍ - ആപ്പ് ഉണ്ടോ ? എങ്കില്‍ വഴിയുണ്ട്. 
ഫോണില്‍ പോല്‍ - ആപ്പ് ഇല്ലെങ്കില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്  പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ പോല്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യുക. തുടര്‍ന്നുള്ള രജിസ്‌ട്രേഷന്‍  നടപടികള്‍ പൂര്‍ത്തിയാക്കി Services എന്ന വിഭാഗത്തിലെ ' Lost  Property ' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. 

അതില്‍ നിങ്ങള്‍ക്ക് നഷ്ടമായ വസ്തുവകകളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. പാസ്‌പോര്‍ട്ട്, സിം കാര്‍ഡ്, ഡോക്യുമെന്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍ മുതലായവ നഷ്ടമായാല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം.   
റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ ജില്ല, പൊലീസ് സ്റ്റേഷന്‍ എന്നിവ ശരിയായിത്തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. 

ഈ പ്രക്രിയ പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍  നിങ്ങളുടെ നഷ്ടമായ വസ്തു വീണ്ടെടുക്കുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിക്കും.   
സിം കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, പാസ്്പോര്‍ട്ട് മുതലായവ  നഷ്ടമായാല്‍ ഡ്യുപ്ലിക്കേറ്റ് എടുക്കുന്നതിനു പൊലീസ് സര്‍ട്ടിഫിക്കറ്റ് / രസീത്  ആവശ്യമാണ്. അതിനും വഴിയുണ്ട്.  ഇവ നഷ്ടപ്പെട്ട വിവരം  മേല്‍പ്പറഞ്ഞ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതോ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഇതിനായി ഉപയോഗിക്കാം. 
പോല്‍ - ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 
https://play.google.com/store/apps/details..



0/Post a Comment/Comments