കരട് വോട്ടർ പട്ടിക:ആക്ഷേപങ്ങൾ സമർപ്പിക്കാം


കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടിക സംബന്ധിച്ച അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബർ 23 വരെ സമർപ്പിക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ നൽകാം. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. 

പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷിക്കാം. അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ആക്ഷേപം സമർപ്പിക്കുന്നതിനും അവസരമുണ്ട്. ആക്ഷേപങ്ങൾ ഓൺലൈൻ രജിസ്റ്റർ ചെയ്ത് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്റ്ററൽ ഓഫീസർക്ക് നൽകണം.

 കരട് പട്ടിക sec.kerala.gov.in സെറ്റിലും ലഭ്യമാണ്. അന്തിമ പട്ടിക ഒക്ടോബർ 16 ന് പ്രസിദ്ധീകരിക്കും.0/Post a Comment/Comments