സിബിഎസ്ഇ പരീക്ഷ: പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, വിശദാംശങ്ങള്‍


ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയ്ക്കായി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സിബിഎസ്ഇ ആരംഭിച്ചു. ഒക്ടോബര്‍ 11 വരെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (cbse.gov.in.)   ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

2024 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നടത്തുക. പിഴയോടെ ഒക്ടോബര്‍ 19 വരെയും അപേക്ഷിക്കാവുന്നതാണ്. 2000 രൂപയാണ് പിഴയായി ഈടാക്കുക. അഞ്ചു വിഷയങ്ങള്‍ക്ക് 1500 രൂപയാണ് പരീക്ഷാഫീസ്. 

തുടര്‍ന്നുള്ള ഓരോ അധിക വിഷയത്തിനും 300 രൂപ പ്രത്യേകമായി നല്‍കണം.  ഇംപ്രൂവ്‌മെന്റ്, കംപാര്‍ട്ട്‌മെന്റ്, പരീക്ഷകള്‍ക്കും 300 രൂപയാണ് ഫീസ്. 100 രൂപയാണ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് നല്‍കേണ്ടത്. ഫെബ്രുവരി 15ന് ആരംഭിച്ച് ഏപ്രില്‍ 10ന് തീരുന്ന രീതിയിലാണ് പരീക്ഷാ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. 55 ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷാ കാലയളവ്.





0/Post a Comment/Comments