സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. പവന്റെ വിലയില്‍ 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
44,320 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഇത് 43,200 രൂപയായിരുന്നു.
സ്വര്‍ണവില ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ വര്‍ധിക്കുന്നത് ഇതാദ്യമായാണെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ മാധ്യമത്തോട് പറഞ്ഞു. ഇതിന് മുമ്ബ് ഒരു ദിവസം 150 രൂപ കൂടിയിരുന്നു. എന്നാല്‍, അന്ന് രണ്ട് തവണയായാണ് വില വര്‍ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5540 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം ഇത് 5400 രൂപയായിരുന്നു. എം.സി.എക്സ് എക്സ്ചേഞ്ചില്‍ സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം 1497 രൂപയുടെ വര്‍ധനയുണ്ടായി. 10 ഗ്രാം സ്വര്‍ണത്തിനാണ് വില വര്‍ധന.
മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് എം.സി.എക്സ് എക്സ്ചേഞ്ചില്‍ സ്വര്‍ണത്തിന് ഇത്രയധികം വില വര്‍ധനയുണ്ടാവുന്നത്.അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വിലയും വര്‍ധിച്ചു.
സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1,932.40 ഡോളറായാണ് വര്‍ധിച്ചത്. 63 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 3.41 ശതമാനമാണ് സ്പോട്ട് ഗോള്‍ഡിന്റെ വിലയിലെ വര്‍ധനവ്.
Post a Comment