തിരുവനന്തപുരം: നിരവധി പേര്‍ ജീവനൊടുക്കാൻ ഇടയാക്കിയ വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് കേരള പൊലീസിന്റെ 'ആപ്പ്'. എഴുപതിലേറെ വ്യാജ ലോണ്‍ ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്ന് കേരളാ പൊലീസ് സൈബര്‍ ഓപറേഷൻ ടീം നീക്കം ചെയ്തു.
ചൈന, മൗറീഷ്യസ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂള്‍ കാഷ്, സാലറി ഡേ, റാപ്പിഡ് റുപ്പീ, ഫൈബ്, റുപ്പീ പ്രോ, ക്രെഡിറ്റ് ബീ തുടങ്ങി 72 ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന്‍ എസ്.പി ഹരിശങ്കര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നീക്കം ചെയ്തത്.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്ബറില്‍ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
സാമ്ബത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പൊലീസിന്റെ ഹെല്‍പ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നല്‍കാവുന്നതാണ്.
Post a Comment