യുവതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
ഇരിട്ടി: എടക്കാനത്ത് യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. എടക്കാനം എൽ പി സ്കൂളിനു സമീപത്തെ നിട്ടൂർ വീട്ടിൽ എൻ. അനിഷ ( 35 )യെ ആണ് വീട്ടുകിണറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച  ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. 

അനിഷയെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ മതുക്കോത്തെ പ്രഭാകരൻ്റെയും രജിലയുടെയും മകളാണ്. ഭർത്താവ്:  വിമുക്ത ഭടൻ കെ.കെ. ഉണ്ണികൃഷ്ണൻ. മക്കൾ: ശിവനന്ദ, അനുനന്ദ (ഇരുവരും കീഴൂർ വി യുപി സ്കൂൾ വിദ്യാർത്ഥികൾ).  സഹോദരങ്ങൾ: പ്രജിഷ, പ്രജീഷ്.
ഇരിട്ടി പൊലിസ് ഇൻക്വിസ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ.മെഡി. കോളേജിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12 മണിയോടെ  ചേലോറയിലെ വീട്ടിലെ  പൊതുദർശനത്തിനു ശേഷം എടക്കാനത്ത് ഭർതൃവീട്ടിലെത്തിച്ച് വൈകീട്ട് 2 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

0/Post a Comment/Comments