ഉളിക്കൽ ടൗണിന് സമീപം കാട്ടാനയിറങ്ങി


ഉളിക്കൽ
: ഉളിക്കൽ ടൗണിന് സമീപം കാട്ടാനയിറങ്ങി. വള്ളിത്തോട് റോഡിൽ ഉളിക്കൽ കൃഷിഓഫീസിന് സമീപത്തെ കൃഷിയിടത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളും, യാത്രക്കാരും ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഇന്ന് രാവിലെ 7 മണിയോടെയാണ് കാട്ടാനയെ ടൗണിലെ പള്ളിക്ക് സമീപം കണ്ടത് , ആന ഇറങ്ങിയതറിഞ്ഞ് ടൗണിൽ വൻ ജനപ്രവാഹം.ജനക്കൂട്ടത്തെ കണ്ട് പരിഭ്രാന്തൻ ആയ ആന ജനക്കൂട്ടത്തിലേക്ക് ഓടിയടുക്കുകയും നിരവധി ആളുകൾക്ക് ഓടുന്നതിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. കാട്ടാന ഇപ്പോഴും ടൗണിന് പരിസരത്ത് നില ഉറപ്പിച്ചിരിക്കുകയാണ്.

0/Post a Comment/Comments