കടയടപ്പ് സമരത്തില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്‍മാറിഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ 16ന് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്നും പിന്‍മാറി. റേഷന്‍ വ്യാപാരി സംഘടനകളുമായി മന്ത്രിയുടെ ചേമ്പറില്‍ നടത്തിയ  ചര്‍ച്ചയിലാണ് കടയടപ്പ് സമരത്തില്‍ നിന്നും പിന്‍മാറാനുള്ള സന്നദ്ധത റേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചത്. എന്നാൽ 16ന് മുൻ നിശ്ചയിച്ച പ്രകാരം സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് റേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

 ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലുമായുള്ള ചര്‍ച്ചയില്‍ റേഷന്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും 03.06.2023 ല്‍ റേഷന്‍ വ്യാപാരമേഘലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

 യോഗത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡി. സജിത് ബാബു ഐ.എ.എസ്, സമര സമിതിയെ പ്രതിനിധീകരിച്ച് ജോണി നെല്ലൂര്‍, കൃഷ്ണപ്രസാദ്, മുഹമ്മദാലി, കാരേറ്റ് സുരേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

0/Post a Comment/Comments