കാട്ട് പന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതരമായ പരിക്ക്


ഇരിട്ടി : റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ട്പന്നിയുടെ അക്രമത്തിൽ തൊഴിലാളിക്ക് ഗുരുതര പരിക്ക്. വെള്ളരിവയൽ   നാരായണൻ (55) നെയാണ് ഗുരുതര പരുക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.   എടൂർ ഉരുപ്പുംകുണ്ടിലെ വലിയകണ്ടത്തിൽ  റബ്ബർ തോട്ടത്തിൽ നാരായണും മറ്റൊരു ജോലിക്കാരനായ ബിനുവും റബ്ബറിന് വളമിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം.

 പന്നി പാഞ്ഞടുത്തപ്പോൾ ബിനു റബ്ബറിൽ കയറി രക്ഷപ്പെട്ടെങ്കിലും നാരായണന് രക്ഷപെടാനുള്ള സാവകാശം ലഭിക്കുന്നതിന് മുൻപ് പന്നി ആക്രമിക്കുകയായിരുന്നു. ബിനുവും  അല്പം മാറി ജോലി ചെയ്തിരുന്ന ബിനുവിന്റെ ഭാര്യയും നാരായണന്റെ  ഭാര്യയും ചേർന്ന് ബഹളം വച്ച് പന്നിയെ തുരത്തി ശേഷമാണ് നാരായണനെ രക്ഷിച്ചത്. ഇരു കൈകൾക്കും കാലിനും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റ നാരായണനെ  ആദ്യം എടൂരിലെ  സ്വകാര്യ ആശുപത്രിൽ പ്രാഥമിക  ചികിത്സനൽകിയശേഷം കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.


0/Post a Comment/Comments