കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു.അടയ്ക്കാത്തോട് സ്വദേശി പുതുപ്പറമ്പിൽ ഷാജിക്കാണ് പരിക്കേറ്റത്.തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷാജിയെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.കണിച്ചാറിലെ മൊബൈൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഷാജി ചെട്ടിയാംപറമ്പിലെ ക്ഷീര സംഘം ഓഫീസിന് മുന്നിലെത്തിയപ്പോൾ മതിൽ നിന്നിരുന്ന കാട്ടുപന്നി സ്‌കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നുവെത്രെ.
Post a Comment