തളിപ്പറമ്പിൽ എം.വി.ഡിയുടെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലായെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ വാഹനം തടഞ്ഞുതളിപ്പറമ്പില്‍ എം.വി.ഡിയുടെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലായെന്ന് ആരോപിച്ച്‌ നാട്ടുകാർ വാഹനം തടഞ്ഞു.

തളിപ്പറമ്പിൽ വാഹന പരിശോധക്കെത്തിയ മോട്ടോർ വാഹന വകുപ്പിൻ്റെ ഇൻ്റെർ സ്പെക്ട്രർ വാഹനം  വാഹനത്തിനാണ് ഇൻഷൂറൻസ് ഇല്ലെന്ന് ആരോപിച്ച്‌ നാട്ടുകാർ വാഹനം തടഞ്ഞത്.

വ്യാഴാഴ്ച രാത്രി തളിപ്പറമ്ബ് ദേശീയപാതയില്‍ തൊക്കിലങ്ങാടിയില്‍ ആണ് സംഭവം. വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് നാട്ടുകാർ എം.വി.ഡിയുടെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലായെന്ന് ആരോപിച്ച്‌ തടഞ്ഞത്. 

രാത്രി ഒമ്ബത് മണിയോടെ വാഹനം നാട്ടുകാർ തടഞ്ഞിട്ട് പോകാൻ അനുവദിക്കാതെ ബഹളം വെച്ചു. സംഭവമറിഞ്ഞെത്തിയ പൊലിസ് ലാത്തിവീശിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്. തുടർന്നാണ് എം.വി.ഡി യുടെയുടെ വാഹനം കൊണ്ടുപോകാൻ സാധിച്ചത്.


0/Post a Comment/Comments