പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 15മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്. 

ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും. ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. 

ജൂലൈ 31 പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും. ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 11ദിവസം മുൻപേയാണ് എസ്എസ്എൽസി ഫലം പുറത്ത് വിടുന്നത്. 

ഇന്ന് വൈകിട്ട് 3നാണ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. തുടർന്ന് നാലോടെ വിവിധ വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫലങ്ങളറിയാൻ http:// results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.
0/Post a Comment/Comments