എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 

കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം 71,831 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. എ പ്ലസ് നേട്ടത്തിൽ 3227 പേരുടെ വർദ്ധനവ്. 

ഏറ്റവും അധികം എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 4934 പേർക്ക് എപ്ലസ് ലഭിച്ചു. ഏറ്റവും അധികം വിജയ ശതമാനം ഉള്ള ജില്ല കോട്ടയമാണ്. 99.92 ശതമാനമാണ് കോട്ടയത്തെ വിജയം. 

ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരത്ത്.70.12 ശതമാനം. പാലാ വിദ്യാഭ്യാസ ജില്ല സമ്പൂർണ്ണ വിജയവും നേടി. വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.
0/Post a Comment/Comments