എട്ട് കുട്ടികൾക്ക് ഒരു അധ്യാപകൻ; ബഡ്സ് സ്കൂളുകൾക്ക് പുതിയ മാർഗരേഖ
ബഡ്‌സ് സ്കൂളുകളിൽ എട്ട് കുട്ടികൾക്ക് ഒരു അധ്യാപകനെന്ന രീതി കർശനമായി നടപ്പാക്കാൻ സാമൂഹിക നീതി വകുപ്പ്.

തെറാപ്പി നൽകുമ്പോൾ കൂടെ രക്ഷാകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. നേരിട്ടോ, സിസിടിവി വഴിയോ തെറാപ്പി യൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ അവർക്ക് കാണാനാകണം.

കുട്ടികളുടെ പരിശോധന റിപ്പോർട്ടുകളും മുൻകാല ചരിത്രവും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും കരട് നിർദേശത്തിൽ പറയുന്നു. ഈ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളുടെ നിരക്കും ഏകീകരിക്കും.

ബഡ്‌സ് സ്കൂളുകളിൽ എല്ലാ മാസവും ഒരു ഡോക്ടർ സ്കൂൾ സന്ദർശിക്കണം. കൂടാതെ ചികിത്സ സംബന്ധിച്ച് എല്ലാ രേഖകളും 5 വർഷമെങ്കിലും സൂക്ഷിക്കണം.

സ്ഥാപനത്തിന്റെ വാർഷിക റിപ്പോർട്ട് ഓരോ വർഷവും ഒക്ടോബർ 31-നകം നൽകണം. സ്കൂളിന് അകത്തും പുറത്തും കുട്ടികൾക്ക് വിനോദത്തിന് ആവശ്യമായ കളിക്കോപ്പുകൾ ഒരുക്കണം.

ക്ലാസ്‌മുറി, തെറാപ്പിമുറി, തൊഴിൽ പരിശീലന മുറി, വിനോദത്തിനുള്ള മുറി എന്നിങ്ങനെ 5 മുറികൾ എങ്കിലും വേണം.

സ്ഥാപനത്തിലെ കെയർഗിവർ, സ്വീപ്പർ എന്നീ ജോലികൾക്ക് ഭിന്നശേഷിക്കാർക്ക് പ്രധാന്യം നൽകണം.

ഇന്ത്യൻ റിഹാബിലിറ്റേഷൻ കൗൺസിലിന്റെ രജിസ്‌ട്രേഷൻ അധ്യാപകർക്ക് നിർബന്ധമാണ്.

നിലവിൽ ജോലി ചെയ്യുന്ന രണ്ട് വർഷം പരിചയമുള്ള അധ്യാപകരെ കാരണമില്ലാതെ നീക്കരുത്. തെറാപ്പിസ്റ്റുകളുടെ വേതനം സർക്കാർ പുറത്തിറക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം.

സ്കൂളിന് മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും കുറഞ്ഞത് 15 സെന്റ് സ്ഥലം ഉണ്ടായിരിക്കണം. പഞ്ചായത്തുകളിൽ 20 സെന്റും. രംഗത്തെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പൊതു ജനങ്ങളുടെയും അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച് നിർദേശങ്ങൾ അന്തിമമാക്കും.


0/Post a Comment/Comments