ന്യൂഡല്‍ഹി:രാജ്യം ഇന്ന് 78 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തും.
ദേശീയ പതാക ഉയർത്തിയാലുടൻ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പ വർഷം നടത്തും. വിങ് കമാൻഡർ അംബർ അഗർവാളും വിങ് കമാൻഡർ രാഹുല്‍ നൈൻവാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ.
പുഷ്പ വർഷത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. വിഐപികള്‍ക്കും, പ്രധാനമന്ദിരങ്ങള്‍, ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കാഷ്മീരില്‍ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്വാതന്ത്ര്യ ദിനത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
Post a Comment