അറസ്റ്റിലായ മാവോവാദി നേതാവ് സി.പി.മൊയ്തീനെ അമ്പായത്തോട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ വ്യാഴാഴ്ച്ച ആലപ്പുഴയിൽ നിന്നാണ് വ്യാഴാഴ്ച്ച രാത്രി ഭീകര വിരുദ്ധ സ്ക്വാഡ് ( എ.ടി.എസ്) ആലപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്. മാവോവാദി നേതാവ് സി.പി മൊയ്തീനെ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പായത്തോട്, മേലെ പാൽ ചുരം, താഴെ പാൽ ചുരം,രാമച്ചി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എറണാകുളത്ത്നിന്നും കനത്ത സുരക്ഷയിൽ ചൊവ്വാഴ്ച്ച പതിനൊന്നരയോടെയാണ് കൊട്ടിയൂർ അമ്പായത്തോട്ടിലെത്തിച്ചത്. സി.പി.മൊയ്തീൻ ഉൾപ്പെടെ യുള്ള മാവോവാദികൾക്കെതിരെ കേളകം പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ഇതിൽ എ.ടി.എസ്.അന്വേഷിക്കുന്ന കേസുകളിലാണ് തെളിവെടുപ്പുണ്ടായത്. അമ്പായത്തോട് പോസ്റ്റർ പതിച്ച കേസിലും, കേളകം പഞ്ചായത്തംഗം സജീവൻ പാലുമിയെ രാമച്ചിയിലെ വീട്ടിൽ കയറി അക്രമിച്ച കേസിലുമാണ് സി.പി.മൊയ്തീനെ കേളകത്തെത്തിച്ച തെളിവെടുപ്പ് നടത്തിയത്.പഞ്ചായത്തംഗം സജീവൻ പാലുമ്മിയെ രാമച്ചിയിലെ വീട്ടിലെത്തി അക്രമിച്ച മാവോവാദി സംഘത്തിൽ മൊയ്തീനും ഉൾപ്പെട്ടിരുന്നു.
എ.ടി.എസിന്റെ കസ്റ്റഡിയിൽ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്, രണ്ടരയോടെ അന്വേഷണ സംഘം പ്രതിയുമായി എറണാകുളത്തേക്ക് മടങ്ങി.തണ്ടർബോൾട്ട് സേനയുടെ സുരക്ഷയിലെത്തിച്ച തെളിവെടുപ്പിന് കേളകം, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മാരുംപങ്കെടുത്തു.
Post a Comment