ഇരിട്ടി:ചെളിയും വെള്ളവും കെട്ടിനിന്ന് വൃത്തിഹീനവും യാത്ര ദുസ്സഹവുമായി മാറിയ ഇരിട്ടി പുതിയ പാലം നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് ഓഫീസിന് ഇരുന്നൂറ് മീറ്റർ മാത്രം അകലെ ഉദ്യോഗസ്ഥർ നിത്യവും കടന്നു പോകുന്ന പാലത്തിന്റെ ഇരു വശങ്ങളിലുമുള്ള നടപ്പാത ചെളിയും വെള്ളവും നിറഞ്ഞ് കാൽനടയാത്രക്കാർക്ക് ദുരിത സൃഷ്ടിക്കുകയായിരുന്നു.
പാലത്തിന് മുകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതുമൂലം ഇതുവഴി കടന്നു പോകുന്ന ഇരുചക്ര വാഹനക്കാരാണ് ഏറെ ദുരിതം അനുഭവിച്ചിരുന്നത്.ബസ്സുകളും ലോറികളും അടക്കം ഈ വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ ഇരുചക്ര വാഹനക്കർ ചെളിവെള്ളത്തിൽ കുളിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.
ചെളിവെള്ളം കടന്നു പോകാൻ കഴിയാതായതോടെ പല കാല്നടക്കാരും ഓട്ടോറിക്ഷയെയാണ് ആശ്രയിക്കുന്നത്.
മഴയ്ക്ക് മുൻമ്പ് റോഡുകളും പാലങ്ങളും ഓടകളും വ്യത്തിയായാക്കേണ്ട പൊതുമരാമത്ത് വിഭാഗം ഇത് കണ്ടില്ലെന്ന് നടിച്ചപ്പോൾ യാത്രക്കരുടെ ദുരിതം കണ്ടറിഞ്ഞ് നഗരസഭാ ശുചീകരണ തൊഴിലാളികൾ പാലത്തിൽ ശ്രദ്ധദാനം നടത്തുകയായിരുന്നു.
പൊതുമാരമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഇരിട്ടി പുതിയ പാലത്തിലെ വെള്ളക്കെട്ടും ചെളിയുമാണ് നഗരസഭാ ശുചീകരണ തൊഴിലാളികൾ വ്യത്തിയാക്കിയത് .
മഴയ്ക്ക് മുൻമ്പ് പാലത്തിലെ വെള്ളവും ചെളിയും ഒഴുകി പോകുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഇതിനായി സ്ഥപിച്ച കുഴികളും പൈപ്പുകളുമെല്ലാം വ്യത്തിയാക്കി പാലത്തിന് മുകളിലും നടപ്പാതയിലും വെള്ളം കെട്ടി നില്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പായിരുന്നു.
വ്യാഴാഴ്ച്ച രാവിലെയാണ് നഗരം ശുചീകരിക്കുന്ന നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ പാലത്തിൽ ശുചീകരണം നടത്തിയത്.
Post a Comment