ആന്‍ഡ്രോയിഡ് ഫോണുകളില്‍ വന്‍ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്രം




ക്വാല്‍കോം, മീഡിയാടെക്ക് ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.

ആന്‍ഡ്രോയിഡ് 12, 12 എല്‍, 13, 14 ഒ എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാണ് പുതിയതായി കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ബാധിക്കുക.

ഫോണുകളുടെ ഫ്രെയിം വര്‍ക്ക്, സിസ്റ്റം, കെര്‍നല്‍, എ ആര്‍ എം കമ്പോണന്റ്, ഇമാജിനേഷൻ ടെക്‌നോളജീസ്, മീഡിയ ടെക് കമ്പോണന്റ്, ക്വാല്‍കോം ക്ലോസ്ഡ് സോഴ്‌സ് കമ്പോണന്റ് എന്നിവയിലാണ് പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് ഇതില്‍ ആദ്യം ചെയ്യേണ്ട കാര്യം. അതത് ഫോണ്‍ കമ്പനികള്‍ നൽകുന്ന സുരക്ഷ അപ്‌ഡേറ്റുകള്‍ വൈകാതിരിക്കാന്‍ ഫോണിന്റെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഓണ്‍ ചെയ്യുക.

ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇമെയിലുകള്‍, എസ്എംഎസ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

ഫോണില്‍ മറ്റാരെങ്കിലും കടന്ന് കയറിയെന്ന് സംശയിക്കുന്നു എങ്കില്‍ അതിവേഗം തന്നെ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അതിന് മുമ്പ് ഡാറ്റ ബാക്ക് അപ്പ് ചെയ്യാന്‍ മറക്കരുത്.


0/Post a Comment/Comments