പി.പി. ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി;അഡ്വ. രത്നകുമാരി പുതിയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്



കണ്ണൂർ: സി.പി.ഐ.എം. കണ്ണൂർ ജില്ല കമ്മറ്റി അംഗം പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കി. എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. അഡ്വ. രത്നകുമാരിയാണ് പുതിയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്റ്. സി.പി.ഐ.എം. ജില്ല സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.
എ.ഡി.എം. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ പങ്കെടുത്ത് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി. ദിവ്യയുടെ നടപടിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ ഇന്ന് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ സി.പി.ഐ.എം. ജില്ല സെക്രട്ടേറിയേറ്റ് ദിവ്യയെ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നത്.

0/Post a Comment/Comments