പേരാവൂർ : തകർന്ന് കിടക്കുന്ന പേര്യ ചുരം റോഡ് അഡ്വ. സണ്ണി ജോസഫ് എം എൽ എ സന്ദർശിച്ചു. തലശ്ശേരി, കണ്ണൂർ മേഖലയിൽ നിന്നും
മാനന്തവാടിയിലേക്കുള്ള പ്രധാന പാതയാണ് പേര്യ ചുരം റോഡ്. പാതയിൽ അപകടകരമായ രീതിയിൽ വിള്ളൽ കണ്ടെത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. തുടർന്ന് അറ്റകുറ്റ പണികളും റോഡ് പുനർനിർമ്മാണവും ആരംഭിച്ചെങ്കിലും ഏകദേശം 90 ദിവസങ്ങളോളം കഴിഞ്ഞിട്ടും റോഡ് പണി എവിടെയും എത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം. റോഡ് പണി പൂർത്തിയാകുന്നത് വരെ ഇവിടെ താത്കാലിക 'ബെയ്‌ലി പാലം' നിർമ്മിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സ്ഥലം സന്ദർശിച്ച സണ്ണി ജോസഫ് എം എൽ എ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ബെയ്‌ലി പാലം ഉപയോഗിക്കാറുണ്ടെന്നും അതിന്റെ സാധ്യതകളെ സർക്കാരുമായി ആലോചിക്കുമെന്നും എം എൽ എ പറഞ്ഞു.മുൻ മന്ത്രി പി.കെ.ജയലക്ഷ്‌മി, ലിസ്സി ജോസഫ്, ബൈജു വർഗ്ഗീസ്, എൽസി ജോയി, ജോസ് പാറയ്ക്കൽ, മീനാക്ഷി രാമൻ അസ്സീസ് വാളാട്, ജോസ് കൈയിനിക്കുന്നേൽ, സ്വപ്‌ന പ്രിൻസ്, സൽമമൊയിൽ, എം.ജി.ബാബു, ജോൺസൺ കെ.വി, എം.ജി ബാബു, ടോമി ഓടയ്ക്കൽ,ഷിനോ സെബാസ്റ്റ്യൻ, മോയിൻ കാസ്മീം തുടങ്ങിയവരും എം എൽ എയോടൊപ്പം സ്ഥലത്ത് എത്തിയിരുന്നു.
Post a Comment