ശിശുദിന റാലി നവംബർ 14ന്

കണ്ണൂർ:
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായുള്ള കുട്ടികളുടെ റാലി നവംബർ 14ന് രാവിലെ 8.30ന് കളക്ടറേറ്റ് മൈതാനിയിൽ നിന്നാരംഭിച്ച് മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിൽ സമാപിക്കും. കുട്ടികളുടെ പ്രധാനമന്ത്രി മിദ്ഹാ ഫാത്തിമ, പ്രസിഡന്റ് ഐനവ് ദിജേഷ്, സ്പീക്കർ അവനിക അരുൺ, നവാൻ ദിനേശ്, ആധയ സുജിത്ത് എന്നിവർ റാലി നയിക്കും.

 പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ തുടങ്ങിയവരും വിവിധ സ്‌കൂളുകളിലെ കുട്ടികളും പങ്കെടുക്കും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളുടെ ഉപഹാര വിതരണവും നടക്കും.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ)- 

*പ്രസംഗം എൽപി:* മിദ്ഹ ഫാത്തിമ, മങ്കര സെന്റ് തോമസ് സ്‌കൂൾ, നവാൻ ജിനേഷ്, ആഡൂർ ഈസ്റ്റ് എൽ പി സ്‌കൂൾ, ആധയ സുജിത്ത്, ഇരിണാവ് യു പി സ്‌കൂൾ. 

*പ്രസംഗം യു പി:* ഐനവ് ദിജേഷ്, തെരുവണതെരു യു പി സ്‌കൂൾ, അവനിക അരുൺ, മൗവ്വഞ്ചേരി യു പി സ്‌കൂൾ, തന്മയ് എസ് ജെ, കെ കെ എൻ പി എം ജി വി എച്ച് എസ് എസ് പരിയാരം.

*ഉപന്യാസം എൽ പി:* ആധയ സുജിത്ത്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, കൃഷ്ണ വിനോദ്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, ശിവന്യ ടി വി, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ.  വേൾഡ് വിഷൻ ന്യൂസ് ചക്കരക്കൽ. ഉപന്യാസം യു പി: ആൻസിയ ബിനീഷ്, സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂർ, റിയ ഫൈസൽ, ഇരിണാവ് യു പി സ്‌കൂൾ, വൈഗ പി പി, നരിക്കോട് യു പി സ്‌കൂൾ. 

*ഉപന്യാസം എച്ച് എസ്:*
 ദിയ കെ, മമ്പറം എച്ച് എസ് എസ്, മെസന കെ വി, ജി വി എച്ച് എസ് എസ് കുറുമാത്തൂർ, പാർവതി എം വി, അഴീക്കോട് എച്ച് എസ് എസ്. 

*ഉപന്യാസം എച്ച്എസ്എസ്:* അഭിനന്ദ് കെ വി, മമ്പറം എച്ച് എസ് എസ്, അനുശ്രേയ അചലേന്ദ്രൻ, കൂടാളി എച് എസ് എസ്, ആവണി അരുൺ, ജി എച് എസ് എസ് ചാല.

*കഥാരചന എൽ പി:* കൃഷ്ണ വിനോദ്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, ശിവന്യ ടി വി, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, മിദ്ഹ ഫാത്തിമ, മങ്കര സെന്റ് തോമസ് സ്‌കൂൾ.

*കഥാരചന യുപി:* ടെൽഗ തെരേസ് ബാബു, എൻ എസ് എസ് എച്ച് എസ് എസ് ആലക്കോട്, നഫ്‌റ ടി, ജി യു പി സ്‌കൂൾ ചാലാട്, ആദ്യമിത്ര, മാവിലായി യു പി സ്‌കൂൾ. കഥാരചന എച്ച് എസ്: മുഹമ്മദ് സലാഹ്, വിംസ് വാരംകടവ്, ദേവപ്രിയ കെ വി, മുത്തേടത്ത് എച്ച് എസ് എസ് തളിപ്പറമ്പ, മെസ്‌ന കെവി, ജി വി എച്ച് എസ് എസ് കുറുമാത്തൂർ. കഥാരചന എച്ച് എസ് എസ്: ആവണി അരുൺ, ജി എച്ച് എസ് എസ് ചാല, അനുശ്രേയ അചലേന്ദ്രൻ, കൂടാളി എച്ച് എസ് എസ്.
 
*കവിത രചന എൽ പി:* ശിവന്യ ടിവി, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, കൃഷ്ണ വിനോദ്, ഇരിണാവ് ഹിന്ദു എൽ പി സ്‌കൂൾ, ധവ മഹ്മൂദ്, അനന്തോത്ത് എൽ പി സ്‌കൂൾ. കവിത രചന യുപി: നയൻ സാവേരി, ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ, ആൽഫ്രഡ് ലിയോ ബെന്നി, സെന്റ് മേരീസ് എച്ച് എസ് എസ് എടൂർ, നിഹാര കെ വി, ഇടക്കേപ്പുറം യു പി സ്‌കൂൾ. കവിത രചന എച്ച് എസ്: മെസ്ന കെ വി, ജി വി എച്ച് എസ് എസ് കുറുമാത്തൂർ, ദിയ കെ, മമ്പറം എച്ച് എസ് എസ്, ലയ മരിയ ബെന്നി, സെന്റ് മേരീസ് എച്ച് എസ് എസ് എടൂർ. കവിത രചന എച്ച് എസ് എസ്: അനുശ്രേയ അചലേന്ദ്രൻ, കൂടാളി എച്ച് എസ് എസ്, സജ ഫാത്തിമ, സെന്റ് കോർണെലിസ് എച്ച് എസ് എസ് കോളയാട്.





0/Post a Comment/Comments