ഇരിട്ടി: ഇരിട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും രണ്ടരലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ ഇരിട്ടി പോലീസ് കോഴിക്കോട് നിന്നും പിടികൂടി. തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടുവിഴ പുത്തൻ വീട്ടിൽ ദാസൻ (61) നെയാണ് അറസ്റ്റു ചെയ്തത്. ഇരിട്ടി പുതിയ ബസ്റ്റാഡിന് സമീപത്തെ പരാഗ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നാണ് രണ്ടര ലക്ഷം രൂപ രണ്ടാഴ്ച്ച മുൻമ്പ് കവർന്നത്.
വസ്ത്ര സ്ഥാപനത്തിന്റെ പിറകുവശത്തെ വെന്റിലേഷൻ ഭാഗത്തെ കല്ല് ഇളക്കിയാണ് ഇയാൾ കടയ്ക്കുള്ളിൽ കയറിയത്. മേശ വലിപ്പിൽ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. സംഭവ ദിവസം രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് മോഷണം നടത്തിയത്. മോഷണത്തിന് ശേഷം കിലോമീറ്ററുകളോളം നടന്ന് ബസ്സിൽ കണ്ണൂർ റെയിൽവെസ്‌റ്റേഷനിൽ എത്തി അവിടെ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്നു. കോഴിക്കോട് ഒരു കടയിൽ മോഷണം ശ്രമം നടത്തി പരാജയപ്പെട്ടു. സാധാരണ ഒരിക്കൽ മോഷണ ശ്രമം പരാജയപ്പെട്ടാൽ വീണ്ടും അതേ കടയിൽ ഇയാൾ മോഷണം നടത്തുമെന്ന രീതി മനിസിലാക്കി പോലീസ് നടത്തിയ നീക്കണാണ് ദാസനെ പിടിക്കാനായത്.
ഇയാൾക്കെതിരെ കേരളത്തിലെ വിവിധ സറ്റേഷനുകളിലായി 50തോളം മോഷണക്കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിൽ ചക്കരക്കൽ, മട്ടന്നൂർ, കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനുകളിലും കോട്ടയം പാലക്കാട്, മലപ്പുറം, തിരുവന്തപുരം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും മേഷണക്കേസിൽ പ്രതിയാണ്. ഇരിട്ടി സി ഐ എ.കുട്ടികൃഷ്ണൻ, എസ്.ഐ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ പ്രബീഷ്, ഷിജോയ്, സുഖേഷ്, ബിജു, ജയദേവൻ എന്നിവരും ഉണ്ടായിരുന്നു.
Post a Comment