മലയോരസമര യാത്ര സ്വാഗതസംഘം രൂപീകരിച്ചു

 ഇരിട്ടി : വന്യജീവി അക്രമണത്തിനുംകാർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിലും പരിഹാരം ഉണ്ടാക്കുക എന്ന ദൗത്യം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി.  സതീഷൻ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് ജനുവരി 27 ന് 3 മണിക്ക് കീഴ്പള്ളിയിൽ സ്വീകരണം നൽകും. എടൂരിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം 
 പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ്  ഉദ്ഘാടനം ചെയ്തു യുഡിഎഫ് ഇരിട്ടി ബ്ലോക്ക് ചെയർമാൻ പി.കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു, കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി,അൻസാരി തില്ലങ്കേരി,തോമസ് തയ്യിൽ, കെ. വേലായുധൻ, ബേബി തോലാനി, ബെന്നി തോമസ് , വി.ടി.  തോമസ്, ചാക്കോ പാലക്കലോടി, പി.എ. നസീർ , മാത്തുക്കുട്ടി പന്തപ്ലാക്കൽ, വത്സൻ അത്തിക്കൽ, ജിമ്മി അന്തിനാട്ട്, സുനിൽ കണ്ണാങ്കൽ, സഹീർ മാസ്റ്റർ, വത്സ ജോസ്, ജോർജ് ആലാംപള്ളി, മേരി റെജി, മിനി വിശ്വനാഥൻ, അഡ്വ.ജെയിംൻസ് മാത്യു  ,മാത്യു,മനോജ്‌ കണ്ടത്തിൽ,റഹീസ് കണിയറക്കൽ എന്നിവർപ്രസംഗിച്ചു . സ്വാഗതസംഘം ചെയർമാനായി കെ. വേലായുധൻ, ജനറൽ കൺവീനർ ജിമ്മി അന്തിനാട്ട്, രക്ഷാധികാരികളായി  വി.ടി. തോമസ്, മാത്തുക്കുട്ടി പന്തപ്ലാക്കൽ, സാജു യോമസ് എന്നിവരെയും തിരഞ്ഞെടുത്തു.


0/Post a Comment/Comments