ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകി

 ഉളിക്കൽ : ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പപദ്ധതിയിൽ ഉൾപ്പെടുത്തി  ശലഭം ബഡ്സ് സ്കൂളിലെ  കുട്ടികളുടെ അമ്മമാർക്കുള്ള തൊഴിൽ പരിശീലനം നൽകി.  പരിശീലന പരിപാടിയുടെ ഉദ്ഘാടനം  പഞ്ചായത്ത് ലൈബ്രറി ഹാളിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  പി.സി. ഷാജി  നിർവഹിച്ചു . 70 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ തയ്യിൽ പരിശീലനം, ഫാഷൻ ഡിസൈനിംഗ്, ഡ്രൈക്ലിനിംഗ്,തുടങ്ങിയ മേഖലയിലാണ് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കും.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  സമീറ പള്ളിപ്പാത്ത് അധ്യക്ഷത  വഹിച്ചു. പഞ്ചായത്തെ അംഗങ്ങളെയാ  ടോമി ജോസഫ്  , ആയിഷ ഇബ്രഹിം ,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ  വിഷ്ജു രാജ്,   ശലഭം ബഡ്സ് സ്കൂൾ പ്രധാന ആധ്യാപിക ബിൻസി എന്നിവർ പ്രസംഗിച്ചു .


0/Post a Comment/Comments