കിണറ്റിൽ വീണ പശുവിന് രക്ഷയായി ഇരിട്ടി ഫയർ ഫോഴ്‌സിന്റെ പുതിയ കണ്ടുപിടുത്തം ; ട്രൈപോഡ്


ഉളിക്കൽ: മുണ്ടാനൂർ ചീത്തക്കലിൽ കിണറ്റിൽ വീണ പശുവിനെ ഇരിട്ടി ഫയർ ഫോഴ്‌സിന്റെ പുതിയ കണ്ടുപിടുത്തമായ  ട്രൈപോഡ്  ഉപയോഗിച്ച് രക്ഷപെടുത്തി . ഇന്നലെ രാവിലെയാണ്  ചേക്കിനകത്ത് റംലയുടെ ഏഴുമാസം ഗർഭിണിയായ പശു  സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണത്. ഏകദേശം 10 കോൽ താഴ്ചയുള്ള പുതിയ കിണറിൽ നിറയെ വെള്ളം ഉണ്ടയിരുന്നു . ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം ഏകദേശം ഒന്നരമണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് കിണറ്റിൽ അകപ്പെട്ട പശുവിനെ ട്രൈപോഡ് ഉപയോഗിച്ച് സുരക്ഷിതമായി വെളിയിൽ എത്തിച്ചത് . രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.പി. ബൈജു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, ബെന്നി ദേവസ്യ,ഫയർ റെസ്ക്യൂ  ഓഫീസർമാരായ ഷാനിഫ്,ആഷിക് രാജേഷ് ഹോം ഗാർഡുമാരായ ശ്രീജിത്ത് ധനേഷ് കെ എന്നിവർ പങ്കെടുത്തു. ഇരിട്ടി  ഫയർ സ്റ്റേഷനിലെ എ എസ് ടി ഒ  എൻ.ജി. അശോകനാണ്  ട്രൈപോഡ് വികസിപ്പിച്ചെടുത്തത് . ഒപ്പം ഫയർ ആൻഡ് റിസ്‌ക്യൂ ഓഫിസർ ഡ്രൈവർ  ( ഇപ്പോൾ പേരാവൂർ നിലയത്തിൽ ) ജിതിൻ ശശീന്ദ്രനും ഒപ്പമുണ്ടയിരുന്നു .



0/Post a Comment/Comments