രാജ്യവ്യാപകമായി അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു.




രാജ്യവ്യാപകമായി അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു.

അമുൽ ഗോൾഡ് -67, അമുൽ താസ -55 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

അമുൽ എന്ന ബ്രാൻഡിൽ പാലും പാൽ ഉത്‌പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ മാനേജിങ് ഡയറക്ടർ ജയൻ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിദിനം ശരാശരി 310 ലക്ഷം ലിറ്റര്‍ പാലാണ് അമുല്‍ വിറ്റഴിക്കുന്നത്. 500 ലക്ഷം ലിറ്ററാണ് ശേഷി. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘമാണ് ജി.സി.എം.എം.എഫ്.

ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലായി 36 ലക്ഷം കര്‍ഷകരാണ് അംഗങ്ങള്‍. 300 ലക്ഷം ലിറ്റര്‍ പാല്‍ ആണ് സംഭരിക്കുന്നത്.



0/Post a Comment/Comments