വരണ്ട് തുടങ്ങിയ അടക്കാത്തോട്ടിലെ ചാപ്പത്തോട്ടിൽ തടയണ നിർമ്മിച്ച് ഏഴംഗ സംഘം മാതൃകയായി


അടക്കാത്തോട്:ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ചാപ്പത്തോട്ടിൽ കൂറ്റൻ തടയണ നിർമ്മിച്ച് ഏഴംഗ സംഘം മാതൃകയായി. അടയ്ക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന ചാപ്പ തോട്ടിലാണ്  തടയണ നിര്‍മ്മിച്ചത്. വരാനിരിക്കുന്ന നാളുകളിൽ വരൾച്ച തടഞ്ഞ് ജലസമൃദ്ധിക്കായാണ്  ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റി ഭാരവാഹികളായ കെ.എ.ഷൗക്കത്തലി ,അബ്ദുൽ അസീസ് പുത്തൻ പറമ്പിൽ, പുതുപ്പറമ്പിൽ ഫാസിൽ, റഹീം (മുല്ല),നൂറുൽ ഹുദാ മദ്രസ പി.ടി.എ  കമ്മറ്റിയംഗം അൻസ ൽന ,മാതാവ് സീനത്ത് ,സൗജത്ത് എന്നിവരടങ്ങുന്ന സംഘമാണ് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിൽ 
കേളകംപഞ്ചായത്തിലെ അടയ്ക്കാത്തോട് ടൗണിലൂടെ  ഒഴുകുന്ന ചാപ്പ തോട്ടില്‍ തടയണ നിര്‍മ്മിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. തടയണ നിർമ്മിച്ചതോടെ ചാപ്പത്തോടിൻ്റെ ഒരു ഭാഗം ജലാശയമായി മാറിയതിൻ്റെ സന്തോഷത്തിലാണ് നന്മക്കൂട്ടമായി മാറിയ അടക്കാത്തോട്ടിലെ ഏഴംഗ സംഘം.

0/Post a Comment/Comments